നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി പെരുമാറ്റച്ചട്ട ലംഘിച്ചെന്ന് പരാതിയുമായി ബിജെപി രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ചിഹ്നം ഉപയോഗിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഔദ്യോഗിക ലെറ്റർ പാഡിൽ പിന്തുണ തേടി വീടുകളിൽ കത്ത് വിതരണം ചെയ്തെന്നാണ് ബിജെപി ആരോപിക്കുന്നത്.
നേമം നിയോജകമണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് പ്രകാശ് ആർസിയാണ് ഈ ശിവൻകുട്ടിക്കെതിരെ പരാതി നൽകിയത്. മണ്ഡലം വരണാധികാരിക്കാണ് പരാതി രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി വീ ശിവൻകുട്ടി സംസ്ഥാന മന്ത്രി എന്ന തന്റെ ഔദ്യോഗികമായ പദവി ദുരൂപയോഗം ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
വോട്ടർമാരിൽ അനധികൃതമായ സ്വാധീനം ചെലുത്താൻ ശ്രമം നടത്തി എന്നും പരാതിയിൽ പറയുന്നു. മാതൃക പെരുമാറ്റ ചട്ടത്തിന്റെയും ജനപ്രിതിയ നിയമത്തിന്റെയും നഗ്നമായ ലംഘനവും സൃഷ്ടാക്കവും ആണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി പരിശോധിച്ച് വി ശിവൻകുട്ടിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് പരാതി നൽകിയ ബിജെപിയുടെ ആവശ്യം.



