ഹോർമൂസ് കടലിടുക്ക് വഴി കടന്നു പോകുന്നതിന് ഇറാന്റെ സൗഹൃദ രാജ്യങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല എന്ന് ഇറാൻ സൂചന നൽകി.ഇന്ത്യ, റഷ്യ, ചൈന, പാകിസ്താന്, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകാമെന്നും ഇറാൻ തടയില്ല എന്നും വ്യക്തമാക്കി.ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്ക് പൂർണമായി അടച്ചിട്ടില്ല എന്നും ഇറാനുമായി സൗഹൃദം നിലനിർത്തുന്ന രാജ്യങ്ങൾക്ക് അതുവഴി പോകുന്നതിൽ തടസ്സമില്ല എന്നും ഇറാൻ പറയുന്നു.കടലിടുക്ക് കടക്കണമെന്ന് അറിയിക്കുന്ന കപ്പലുകള്‍ക്ക് ആ രാജ്യവുമായുള്ള ഇറാന്റെ ബന്ധങ്ങള്‍ പരിഗണിച്ച ശേഷം ഇറാന് സൈന്യം സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇറാനും യുഎസ് തമ്മിൽ യാതൊരുവിധത്തിലുള്ള ചർച്ചകളും നടക്കുന്നില്ല എന്നും സൗഹൃദ രാജ്യങ്ങൾ വഴി കൈമാറുന്ന വിവരങ്ങൾ ചർച്ചയായി പരിഗണിക്കേണ്ടതില്ലെന്നും അബ്ബാസ് അരഗ്ചി. അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അരഗ്ചി പറഞ്ഞു. ഇറാന് യുദ്ധം നിയന്ത്രണാതീതമായെന്നും എത്രയും വേഗം നയതന്ത്രമാര്‍ഗം സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.



