D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
സംസ്കാരം നാളെ ജന്മനാടായ തൃശ്ശൂർ തൃക്കല്ലൂരിൽ നടക്കും. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരിയുടെ ഭർത്താവ് രാജേന്ദ്രൻ. നിരവധി സിനിമകളിലൂടേയും ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും ...

കൊല്ലം: മലയാള സിനിമയിലെ പ്രമുഖ നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 71ാം വയസ്സിലാണ് അന്ത്യം. സംസ്കാരം നാളെ ജന്മനാടായ തൃശ്ശൂർ തൃക്കല്ലൂരിൽ നടക്കും. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരിയുടെ ഭർത്താവ് രാജേന്ദ്രൻ. നിരവധി സിനിമകളിലൂടേയും ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് രാജേന്ദ്രൻ.

1981 റിലീസ് ചെയ്ത ഗ്രീഷ്മം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിൽ ക്യാരക്ടർ റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി മാറി. കൂടാതെ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ പൂനെ ഫിലിം ഇൻസ്റ്റ്യൂട്ട് എന്നിടവിങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *