ജയിലിൽ കൃത്യസമയത്ത് ലഭിക്കുന്ന ഭക്ഷണത്തിലും ചിട്ടയായ ജീവിതശൈലിയും മോഹിച്ച മോഷണം നടത്തിയ യുവാവ് പിടിയിൽ. ആവാടുതുറ സ്വദേശി ദിലീപ് ഖാൻ (46) ആണ് തിരുവനന്തപുരം ജില്ലയിലെ കോവളത്തു നിന്നും പിടിയിലായത്. ആശുപത്രിയിലെ നല്ല ഭക്ഷണവും ജീവിതവും നല്ല ചികിത്സയും എല്ലാം തനിക്ക് ലഭിക്കണമെന്നാണ് ആഗ്രഹം അതുകൊണ്ടാണ് താൻ മോഷണം നടത്തിയത് എന്നാണ് പിടിയിലായ ദിലീപ് ഖാൻ പോലീസിനോട് പറഞ്ഞത്.
മുൻപ് ജയിലിൽ കിടന്നിട്ടുള്ള ദിലീപ് ഖാന് പുറത്തിറങ്ങിയതോടെ പലതരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടതായി വന്നുവെന്നും അതിലും ഭേദം ജയിലിലെ സുഖജീവിതമാണ്. തനിക്ക് ജയിലിലേക്ക് മടങ്ങി പോകാനുള്ള ആഗ്രഹങ്ങളാണ് വീണ്ടും മോഷണം നടത്തിയത് എന്നും ഇയാൾ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ട്. ജയിലിലെ അടുക്കളയിൽ മേസ്തിരി കൂടിയായിരുന്ന ദിലീപിനെ അവിടെ ലഭിക്കുന്ന ആകർഷകമായ ശമ്പളവും വളരെ സൗകര്യമായി തോന്നി.
ഇതോടെയാണ് വീണ്ടും മോഷണത്തിനായി തുനിഞ്ഞ ഇയാളെ കോവളം,വിഴിഞ്ഞ പ്രദേശത്ത് മോഷണം നടത്തിയതിനാണ് പോലീസ് വീണ്ടും പിടികൂടിയത്.ക്ലാസിക് മിനി മാർക്കറ്റ് എന്ന കടയിൽ നിന്ന് 40,000 രൂപയും ഡിവിആർ കുത്തിപ്പൊളിച്ച് 5000 രൂപ വില വരുന്ന ഹാർഡ് ഡിസ്‌കുമാണ് ഇയാൾ മോഷ്ടിച്ചത്.



