D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും; ഐസക്കിനെ പോലൊരാൾ ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല! സലിംകുമാർ
തോമസ് ഐസക്കിനെ പോലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു മുതിർന്ന നേതാവിൽ നിന്നും ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല എന്നാണ് സലിംകുമാർ പറയുന്നത്. കലാകാരന്മാർക്കൊപ്പം എന്ന് പറയുന്ന എൽഡിഎഫ് സർക്കാരിന്റെ യഥാർത്ഥ മുഖം ഇതാണെന്നും സലീം കുമാർ വിമർശിച്ചു.

കേരളത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ ഭരണത്തിൽ വരുമെന്നും, സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും നടൻ സലിംകുമാർ. കൂടാതെ നടനും യുഡിഎഫിന്റെ സ്ഥാനാർത്ഥിയുമായ രമേശ് പിഷാരടിക്കെതിരായ മുൻമന്ത്രി തോമസ് ഐസക്കിന്റെ കോമാളി പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. തോമസ് ഐസക്കിനെ പോലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു മുതിർന്ന നേതാവിൽ നിന്നും ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല എന്നാണ് സലിംകുമാർ പറയുന്നത്. കലാകാരന്മാർക്കൊപ്പം എന്ന് പറയുന്ന എൽഡിഎഫ് സർക്കാരിന്റെ യഥാർത്ഥ മുഖം ഇതാണെന്നും സലീം കുമാർ വിമർശിച്ചു.

അതേസമയം രമേഷ് പിഷാരടിക്കെതിരായ തോമസ് ഐസക്കിന്റെ കോമാളി പരാമർശത്തിനെതിരെ നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവും പ്രതികരിച്ച എത്തിയിരുന്നു. വൈറ്റുപിഴപ്പിന് വേണ്ടി അഭിനയിക്കുന്നവരാണോ കോമാളികൾ അല്ലെങ്കിൽ ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിക്കുകയും കേരളത്തിൽ വന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ സംസാരിക്കുന്നവരാണോ യഥാർത്ഥ കോമാളികൾ എന്നാണ് ജോയ് മാത്യു ചോദിച്ചത്. അതേസമയം മുതിർന്ന നേതാവിനോട് ഒപ്പത്തിനൊപ്പം നിന്ന് സംസാരിക്കാൻ ഇല്ല എന്നായിരുന്നു വിഷയത്തിൽ പിഷാരടിയുടെ പ്രതികരണം. സമരം ചെയ്താൽ ഒന്നും സംസ്കാരം ഉണ്ടാകില്ല എന്നും രമേശ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *