D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നോർത്ത് അമേരിക്കൻ സോക്കർ പൂരത്തിന് തുടക്കം: ഐ.എം. വിജയൻ ക്യാപിറ്റൽ കപ്പ് ഉദ്ഘാടനം ചെയ്യും
നോർത്ത് അമേരിക്കയിലെ ഒരു സോക്കർ ടൂർണമെന്റിൽ ഐ.എം. വിജയൻ അതിഥിയായി എത്തുന്നത് ഇതാദ്യമായാണ്.

വാഷിംഗ്ടൺ ഡി.സിയിലെ പ്രമുഖ സ്പോർട്സ് ക്ലബ്ബായ മേരിലാൻഡ് സ്ട്രൈക്കേഴ്സ് സംഘടിപ്പിക്കുന്ന മൂന്നാമത് നോർത്ത് അമേരിക്കൻ സോക്കർ ടൂർണമെന്റ് 'ക്യാപിറ്റൽ കപ്പ്' ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മെമ്മോറിയൽ വീക്കെൻഡായ മെയ് 23-ന് മെരിലാൻഡിലെ ഫ്രഡറിക്ക് കൗണ്ടി ഓഥല്ലോ റീജയണൽ പാർക്കിലെ ടർഫ് ഫീൽഡിലാണ് മത്സരം നടക്കുന്നത്. നോർത്ത് അമേരിക്കയിലെ ഒരു സോക്കർ ടൂർണമെന്റിൽ ഐ.എം. വിജയൻ അതിഥിയായി എത്തുന്നത് ഇതാദ്യമായാണ്. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി പന്ത്രണ്ടിലധികം മലയാളി സോക്കർ ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും.

നോർത്ത് അമേരിക്കൻ മലയാളി സംഘടനകളിലെ പ്രമുഖരും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നുണ്ട്. സൈകേഷ് പദ്മനാഭൻ, ജെഫി ജോർജ്ജ്, മനു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ടൂർണമെന്റ് വിജയകരമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ലബ് ഭാരവാഹികളായ നോബിൾ ജോസഫ്, നബീൽ വളപ്പിൽ, റെജി തോമസ് എന്നിവരാണ് ഈ വിവരങ്ങൾ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *