D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അവഹേളനം സഹിക്കാൻ വയ്യ! അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും ! മരണം വരെ കമ്മ്യൂണിസ്റ്റായിരിക്കുമെന്ന് ജി സുദാകരൻ
തുടക്കത്തിൽ മത്സരരംഗത്തുണ്ടാകുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അറിയിച്ച സുധാകരൻ, യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ താല്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു

സിപിഎമ്മിൽ നിന്ന് നേരിടുന്ന അവഗണനയിലും വ്യക്തിഹത്യയിലും പ്രതിഷേധിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ പ്രഖ്യാപിച്ചു. ദീർഘനേരം നീണ്ടുനിന്ന വാർത്താസമ്മേളനത്തിന്റെ ഒടുവിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. താൻ പാർട്ടിയുടെ ആശയങ്ങളോ ആദർശങ്ങളോ ഉപേക്ഷിച്ചിട്ടില്ലെന്നും ആരുടെയും നിർബന്ധപ്രകാരമല്ല കമ്മ്യൂണിസ്റ്റ് ആയതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ മത്സരരംഗത്തുണ്ടാകുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അറിയിച്ച സുധാകരൻ, യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ താല്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. താൻ പാർട്ടി വിടുകയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടിയെ ആക്ഷേപിക്കാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം നേതാവ് എം.എ. ബേബി തന്നെ വീട്ടിലെത്തി കണ്ടിരുന്നുവെങ്കിലും രാഷ്ട്രീയ കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രചാരണം അസംബന്ധമാണെന്നും തന്നെ അറിയാവുന്നവർ അത് വിശ്വസിക്കില്ലെന്നും സുധാകരൻ പറഞ്ഞു. എന്നാൽ പാർട്ടിക്കുള്ളിലെ ആസൂത്രിതമായ നീക്കങ്ങളിൽ മനംനൊന്താണ് ഒടുവിൽ സ്വതന്ത്രനായി പോരാടാൻ അദ്ദേഹം തീരുമാനിച്ചത്. നിലവിൽ പാർട്ടിയുടെ പൂർണ്ണസമയ പ്രവർത്തകനായി തുടരുമെന്ന് പറയുമ്പോഴും, മത്സരരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *