D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഖത്തറിലെ ആക്രമണത്തിൽ തൃശ്ശൂർ സ്വദേശിക്ക് പരിക്കേറ്റു
കപ്പലിന്റെ ക്യാപ്റ്റനായിരുന്ന ബിഹാർ സ്വദേശി ആശിഷ് കുമാർ, രാജസ്ഥാൻ സ്വദേശി ദിലീപ് സിംഗ് എന്നിവർക്കായാണ് തിരച്ചിൽ തുടരുന്നത്.

ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിയായ ഹിഷാമിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇദ്ദേഹം നിലവിൽ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഒമാനിലെ കസബിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. കപ്പലിന്റെ ക്യാപ്റ്റനായിരുന്ന ബിഹാർ സ്വദേശി ആശിഷ് കുമാർ, രാജസ്ഥാൻ സ്വദേശി ദിലീപ് സിംഗ് എന്നിവർക്കായാണ് തിരച്ചിൽ തുടരുന്നത്.

ഞായറാഴ്ച ഉച്ചയോടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. പത്ത് ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ടാങ്കർ വൃത്തിയാക്കുന്ന സമയത്തുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്കേറ്റിട്ടുണ്ട്, എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ല. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമും ജീവനക്കാർ താമസിക്കുന്ന ഭാഗവും പൂർണ്ണമായും കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *