D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അത് പ്രസ്ഥാനത്തെ രക്ഷിക്കാൻ; നിയമസഭ തല്ലിപ്പൊളിച്ചതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
വ്യക്തിപരമായ ലാഭനഷ്ടങ്ങൾ നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്ന ചുമതലയുള്ളതിനാലാണ് അന്ന് പ്രതിഷേധം ഉയർത്തിയതെന്ന് എ.കെ.പി.സി.ടി.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ നടന്ന കയ്യാങ്കളിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. വ്യക്തിപരമായ ലാഭനഷ്ടങ്ങൾ നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്ന ചുമതലയുള്ളതിനാലാണ് അന്ന് പ്രതിഷേധം ഉയർത്തിയതെന്ന് എ.കെ.പി.സി.ടി.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

എൻസിഇആർടി പാഠപുസ്തകങ്ങളിൽ ചരിത്രം വളച്ചൊടിക്കുകയാണെന്നും ഗാന്ധിവധവും ഗുജറാത്ത് കലാപവും മുഗൾ ഭരണവും ഒഴിവാക്കിയപ്പോൾ ബദൽ പുസ്തകങ്ങൾ ഇറക്കിയ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കണമെന്നും മന്ത്രി ചടങ്ങിൽ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *