പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിൽ നടന്ന ഇറാൻ അനുകൂല പ്രതിഷേധത്തിനിടെ എട്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ കോൺസുലേറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ പ്രധാന ഗേറ്റ് തകർത്ത് അകത്തുകയറുകയും കെട്ടിടത്തിന്റെ ജനാലകൾ നശിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റതായും മൃതദേഹങ്ങൾ ആശുപത്രികളിലേക്ക് മാറ്റിയതായും എദി ഫൗണ്ടേഷൻ റെസ്ക്യൂ സർവീസ് വക്താവ് മുഹമ്മദ് അമിൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. പരിക്കേറ്റവരിൽ പലർക്കും വെടിയേറ്റിട്ടുണ്ടെന്നും റെസ്ക്യൂ സർവീസ് വക്താവ് കൂട്ടിച്ചേർത്തു.



