D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പശ്ചിമേഷ്യൻ സംഘർഷം: സുരക്ഷയ്ക്കായി ഇന്ത്യൻ എംബസി ഹെൽപ്പ് ഡെസ്കുകൾ തുറന്നു
അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്.

ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഗണിച്ച് മേഖലയിലെ ഇന്ത്യക്കാർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനം ആരംഭിച്ചു. യു.എ.ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ 800-46342 എന്ന ടോൾ ഫ്രീ നമ്പറിലോ, +971543090571 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

കൂടാതെ pbsk.dubai@mea.gov.in, ca.abudhabi@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങൾ വഴിയും വിവരങ്ങൾ തേടാവുന്നതാണ്. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്.

ഇതോടൊപ്പം പശ്ചിമേഷ്യയിലെ മലയാളി പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സും ഹെൽപ്പ് ഡെസ്ക് തുറന്നു. സഹായം ആവശ്യമുള്ളവർക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലെ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 1800 425 3939 (ഇന്ത്യയിൽ നിന്നുള്ള ടോൾ ഫ്രീ നമ്പർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസികളുടെയും നിർദ്ദേശങ്ങൾ അടിയന്തരമായി പാലിക്കണമെന്നും പ്രവാസികളുടെ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *