D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പാർവ്വതി പുത്തനാറിന് പുനർജന്മം: വേൾഡ് മലയാളി കൗൺസിൽ വാക്കത്തോൺ സംഘടിപ്പിച്ചു
തിരുവിതാംകൂർ ഭരണാധികാരികൾ ദീർഘവീക്ഷണത്തോടെ നിർമ്മിച്ച ഈ ജലപാതയെ അതിന്റെ തനിമയോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്ന് ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായർ ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.

ചരിത്രപ്രസിദ്ധമായ പാർവ്വതി പുത്തനാറിന്റെ പുനരുജ്ജീവനത്തിനായി വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) തിരുവനന്തപുരത്ത് വാക്കത്തോൺ സംഘടിപ്പിച്ചു. മസ്കറ്റ് ഹോട്ടൽ അങ്കണത്തിൽ നിന്ന് പുലർച്ചെ 4:30-ന് ആരംഭിച്ച പദയാത്രയിൽ നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. തിരുവിതാംകൂർ ഭരണാധികാരികൾ ദീർഘവീക്ഷണത്തോടെ നിർമ്മിച്ച ഈ ജലപാതയെ അതിന്റെ തനിമയോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്ന് ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായർ ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.

വിദേശ രാജ്യങ്ങളിലേതുപോലെ പാർവ്വതി പുത്തനാറിനെയും ടൂറിസത്തിനും ഗതാഗതത്തിനുമായി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ മലയാളികളുടെ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൺ വൈസ് ചെയർമാൻ സൊണാൾജിന്റെയും മറ്റ് നേതാക്കളുടെയും നേതൃത്വത്തിലാണ് വാക്കത്തോൺ ഏകോപിപ്പിച്ചത്. മലിനമായിക്കിടക്കുന്ന ഈ ജലപാതയുടെ പുനരുദ്ധാരണത്തിനായി ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ശ്രദ്ധ ആകർഷിക്കുക എന്നതായിരുന്നു പദയാത്രയുടെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ കർമ്മപദ്ധതികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *