ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടെൽ അവീവിൽ ആവേശകരമായ സ്വീകരണം ലഭിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും നേരിട്ടെത്തിയാണ് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ ഏഴ് പ്രധാന കരാറുകളിൽ ഒപ്പുവെക്കുമെന്ന് ഇസ്രായേൽ വക്താവ് ഗൈ നിർ വ്യക്തമാക്കി.
ഇസ്രായേൽ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ നേതാവ് എന്ന ബഹുമതിയും ഈ സന്ദർശനത്തിലൂടെ പ്രധാനമന്ത്രിക്ക് ലഭിക്കും. വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നാളെ നടക്കും.
അതേസമയം, പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി. ഇസ്രായേലുമായുള്ള ഇടപാടുകൾക്ക് പിന്നിൽ ജെഫ്രി എപ്സ്റ്റീൻ ആണെന്നും അനിൽ അംബാനി മുഖേന പ്രധാനമന്ത്രി എപ്സ്റ്റീനുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു.



