D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ആലപ്പുഴയിൽ അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ ആരും കാണാതെ കുഴിച്ചുമൂടി
തുറവൂർ മനക്കോടം സ്വദേശിയായ രാധയുടെ മരണവിവരം മറ്റാരെയും അറിയിക്കാതെയാണ് മകൻ രഹസ്യമായി ഇത്തരത്തിൽ ചെയ്തത്.

ആലപ്പുഴ പള്ളിത്തോട്ടിൽ 75 വയസ്സുകാരിയായ രാധയുടെ മൃതദേഹം മകൻ ഗിരീഷ് വീടിനുള്ളിലെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. തുറവൂർ മനക്കോടം സ്വദേശിയായ രാധയുടെ മരണവിവരം മറ്റാരെയും അറിയിക്കാതെയാണ് മകൻ രഹസ്യമായി ഇത്തരത്തിൽ ചെയ്തത്. സംഭവത്തിൽ മകൻ ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, മരണത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *