സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു. ഈ ലേല ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യ, സാധാരണക്കാരെ തട്ടിപ്പിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിച്ചു എന്ന ആരോപണത്തെത്തുടർന്നാണ് നടപടി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും അത്തരം തട്ടിപ്പ് പരസ്യങ്ങളിൽ പ്രതിഫലം വാങ്ങി അഭിനയിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പിലെ കൂട്ടാളി എന്ന നിലയിൽ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തത്. സേവ് ബോക്സ് ആപ്പുമായി താരം നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ ഹാജരാക്കാൻ അന്വേഷണസംഘം അദ്ദേഹത്തിന് സമയം അനുവദിച്ചിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ ഭാഗമാകുന്ന പ്രശസ്ത വ്യക്തികൾക്കെതിരെയുള്ള ഇ.ഡിയുടെ കർശന നീക്കത്തിന്റെ ഭാഗമായാണ് ഈ സ്വത്ത് മരവിപ്പിക്കൽ.



