കോഴിക്കോട് പേരാമ്പ്രയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. മുതുവണ്ണാച്ച സ്വദേശി ദിനേശൻ (49) ആണ് മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. കുറ്റ്യാടിയിലുള്ള തന്റെ കട അടച്ച് മടങ്ങുന്നതിനിടെ മുതുവണ്ണാച്ചയിൽ വെച്ചായിരുന്നു സംഭവം.
തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ദിനേശനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് പ്രദേശത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ് ഇദ്ദേഹം. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



