D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
42ൽ 24ന്റെ ചുറുചുറുക്ക്! തൃഷയുടെ വർക്കൗട്ട് വീഡിയോ വൈറൽ
മോഡലിംഗിലൂടെ സിനിമയിലെത്തിയ തൃഷ 'മൗനം പേശിയതേ' എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

തമിഴ് ചലച്ചിത്ര ലോകത്ത് 22 വർഷമായി തരംഗമായി തുടരുന്ന നായികയാണ് തൃഷ. ഇത്രയും കാലം മുൻനിര നായികയായി നിലനിൽക്കാൻ സാധിക്കുന്നത് താരത്തിന്റെ അർപ്പണബോധം ഒന്നുകൊണ്ട് മാത്രമാണ്. 42 വയസ്സിലും 24-കാരിയുടെ ലുക്കും ചുറുചുറുക്കും നിലനിർത്തുന്ന തൃഷയ്ക്ക് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നാല് ചിത്രങ്ങളിൽ രണ്ടെണ്ണം ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. തെന്നിന്ത്യൻ സിനിമയുടെ 'ക്വീൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം 1999-ൽ മിസ് ചെന്നൈ പട്ടം നേടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഡലിംഗിലൂടെ സിനിമയിലെത്തിയ തൃഷ 'മൗനം പേശിയതേ' എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

തന്റെ സൗന്ദര്യവും ശരീരപ്രകൃതിയും നിലനിർത്തുന്നതിൽ അതീവ ശ്രദ്ധാലുവായ താരം ജിമ്മിൽ കഠിനപരിശീലനം നടത്തുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്ന തൃഷയെക്കുറിച്ച്, മുംബൈയിലുള്ള ഒരു പ്രശസ്ത ബിസിനസുകാരനെ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ, തന്റെ ഹണിമൂൺ എവിടെയാണെന്ന് കൂടി തീരുമാനിച്ച ശേഷം എന്നെ അറിയിക്കൂ എന്ന പരിഹാസരൂപേണയുള്ള പ്രതികരണത്തിലൂടെ താരം ഈ വാർത്തകളെ തള്ളിക്കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *