D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
6 ലക്ഷമോ? ഇതെന്തൊരു ചായകുടിയാ… സെക്രട്ടേറിയറ്റിലെ 3 മാസത്തെ ചായസത്കാരത്തിന്റെ കണക്ക്
'മറ്റു കാര്യങ്ങൾക്കുള്ള തുക' എന്ന ശീർഷകത്തിൽ സെക്രട്ടറിയേറ്റിലെ ഇന്ത്യൻ കോഫി ഹൗസിനാണ് ഈ തുക അനുവദിച്ചു നൽകിയത്.

സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും മൂന്നുമാസത്തെ ചായ സൽക്കാരത്തിനായി സർക്കാർ ചിലവാക്കിയത് ആറു ലക്ഷത്തോളം രൂപയാണ്. ഒക്ടോബർ മാസത്തിൽ 2,06,385 രൂപയും, നവംബറിൽ 1,97,286 രൂപയും, ഡിസംബറിൽ 2,01,763 രൂപയും ഉൾപ്പെടെ ആകെ 6,05,434 രൂപയാണ് ഈ ഇനത്തിൽ ചിലവായത്. 'മറ്റു കാര്യങ്ങൾക്കുള്ള തുക' എന്ന ശീർഷകത്തിൽ സെക്രട്ടറിയേറ്റിലെ ഇന്ത്യൻ കോഫി ഹൗസിനാണ് ഈ തുക അനുവദിച്ചു നൽകിയത്.

ഫെബ്രുവരി രണ്ടിന് പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എന്ന സർക്കാർ വിശദീകരണത്തിനിടെ പുറത്തുവന്ന ഈ കണക്കുകൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *