D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇന്ത്യ ചെറുപ്പമാകുന്നു! ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുകയാണെന്ന് മോദി
ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളും ജനസംഖ്യാപരമായി വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ യുവശക്തിയുടെ കരുത്തിൽ മുന്നേറുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യസഭയിൽ നടത്തിയ നന്ദി പ്രമേയ പ്രസംഗത്തിൽ ഇന്ത്യയുടെ വികസന നേട്ടങ്ങളെയും ഭാവി ലക്ഷ്യങ്ങളെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രാഗത്ഭ്യം അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നും ഇന്ത്യ നിരന്തരം യുവത്വത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളും ജനസംഖ്യാപരമായി വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ യുവശക്തിയുടെ കരുത്തിൽ മുന്നേറുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുകാലത്ത് ലോകത്തെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരുന്ന ഇന്ത്യ, ഇന്ന് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കുറഞ്ഞ പണപ്പെരുപ്പവും ഉയർന്ന വളർച്ചാ നിരക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിന് തെളിവാണ്. 'വിക്ഷിത് ഭാരത്' എന്ന ലക്ഷ്യം മുൻനിർത്തി രാജ്യം മുന്നോട്ട് പോകണമെന്നും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *