D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ടാമ്പയിൽ വർണ്ണാഭമായ ‘സാന്റാസ് ആഫ്റ്റർ പാർട്ടി 2026’; മുഖ്യാതിഥിയായി ബാബു ആന്റണി
വാൽറിക്കോയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഈ പുതുവത്സര സൗഹൃദ–സാംസ്കാരിക സംഗമത്തിൽ മലയാള സിനിമയിലെ ആക്ഷൻ ഹീറോ ബാബു ആന്റണി മുഖ്യാതിഥിയായിരുന്നു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനും ഫ്ലോറിഡ പ്രൈം പ്രൊവിൻസും സംയുക്തമായി സംഘടിപ്പിച്ച 'സാന്റാസ് ആഫ്റ്റർ പാർട്ടി 2026' ജനുവരി 17 ശനിയാഴ്ച ടാമ്പയിൽ വെച്ച് ഉജ്ജ്വലമായി നടന്നു. വാൽറിക്കോയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഈ പുതുവത്സര സൗഹൃദ–സാംസ്കാരിക സംഗമത്തിൽ മലയാള സിനിമയിലെ ആക്ഷൻ ഹീറോ ബാബു ആന്റണി മുഖ്യാതിഥിയായിരുന്നു. വേൾഡ് മലയാളി കൗൺസിൽ ആഗോള പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ നേതാക്കളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ഫാ. ജിമ്മി ജെയിംസ് ക്രിസ്തുമസ്-പുതുവത്സര സന്ദേശം നൽകിയ ചടങ്ങിന് സ്കൈവേ ബ്രിഡ്ജ് ബാൻഡ് അവതരിപ്പിച്ച ലൈവ് സംഗീത പരിപാടി പ്രത്യേക മാറ്റുകൂട്ടി. അമേരിക്ക മേഖല ഭാരവാഹികളായ ഡോ. ഷിബു, ബ്ലെസ്സൺ, മഞ്ജു സുരേഷ്, രാജു മൈലപ്ര എന്നിവരും ഫ്ലോറിഡ പ്രൈം പ്രൊവിൻസ് പ്രതിനിധികളും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. KCCNA, FOKANA, TMA തുടങ്ങിയ പ്രമുഖ മലയാളി സംഘടനകളുടെ നേതാക്കളുടെ സാന്നിധ്യം പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന് മാതൃകയായി. വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടി ഫ്ലോറിഡയിലെ മലയാളികൾക്ക് തികച്ചും നവ്യാനുഭവമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *