D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തിരുവനന്തപുരത്തും തോറ്റ് സഞ്ജു; നേടിയത് വെറും 6 റൺസ്

ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണ് ആശ്വാസകരമായ പ്രകടനം പുറത്തെടുക്കാനായില്ല. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ആറ് പന്തിൽ ആറ് റൺസ് മാത്രം നേടിയാണ് സഞ്ജു പുറത്തായത്. ലോക്കി ഫെർഗൂസന്റെ പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ ഡീപ് ബാക്ക്‌വാർഡ് പോയിന്റിൽ ബെവോൺ ജേക്കബ്സ് പിടികൂടുകയായിരുന്നു. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സഞ്ജുവിന്റെ ഇന്നിംഗ്സിൽ മൂന്ന് എഡ്ജുകളാണ് പിറന്നത്.

ഓപ്പണിംഗിലേക്ക് തിരികെയെത്തിയ സഞ്ജുവിന് ഈ സീസണിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി കേവലം 46 റൺസ് മാത്രമാണ് നേടാനായത്. 10, 6, 0, 24, 6 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്കോറുകൾ. സഞ്ജുവിന്റെ തുടർച്ചയായ പരാജയങ്ങൾ വരാനിരിക്കുന്ന ലോകകപ്പിലെ ഫൈനൽ ഇലവൻ സ്ഥാനത്തെ ബാധിച്ചേക്കും. മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ സഞ്ജുവിനെ മറികടന്ന് ഓപ്പണർ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകൾ ഇതോടെ ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *