D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘മാതൃരാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും ഹൃദയം നിറഞ്ഞ നന്ദി’: മമ്മൂട്ടി
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിൽ കേരളത്തിന് വലിയ നേട്ടമാണ് ലഭിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ചു

രാജ്യത്തിന്റെ പത്മഭൂഷൺ പുരസ്‌കാര നേട്ടത്തിൽ നന്ദി അറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. പുരസ്‌കാരം നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി പറഞ്ഞുകൊണ്ട് തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. "മാതൃരാജ്യത്തിന് നന്ദി… പത്മഭൂഷൺ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ" - മമ്മൂട്ടി കുറിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിൽ കേരളത്തിന് വലിയ നേട്ടമാണ് ലഭിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ചു. പത്മഭൂഷൺ നേടിയ അഞ്ചുപേരിൽ മമ്മൂട്ടിയെ കൂടാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉൾപ്പെടുന്നു. ഇത്തവണത്തെ പത്മവിഭൂഷൺ ജേതാക്കളിൽ മൂന്നുപേരും മലയാളികളാണെന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *