D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ദീപക്കിന്റെ മരണം: അറസ്റ്റിന് മുൻപുതന്നെ യുവതിയുടെ മൊബൈൽഫോൺ പോലീസിന് ലഭിച്ചു?
ബസിനുള്ളിൽ വെച്ച് പീഡനശ്രമം നടന്നതായോ യുവതി ബഹളം വെച്ചതായോ ഉള്ള യാതൊരു സൂചനയും ബസ് ജീവനക്കാരുടെ മൊഴിയിലില്ല.

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിതയുടെ മൊബൈൽ ഫോൺ, ഇവരുടെ അറസ്റ്റിന് മുൻപുതന്നെ അന്വേഷണസംഘം കണ്ടെടുത്തതായി സൂചന. ദീപക്കും യുവതിയും ബസിൽ നിന്ന് സ്വാഭാവികമായ രീതിയിൽ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബസിനുള്ളിൽ വെച്ച് പീഡനശ്രമം നടന്നതായോ യുവതി ബഹളം വെച്ചതായോ ഉള്ള യാതൊരു സൂചനയും ബസ് ജീവനക്കാരുടെ മൊഴിയിലില്ല.

നിലവിൽ റിമാൻഡിലുള്ള ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ പോലീസ് ഉടൻ തീരുമാനമെടുക്കും. സൈബർ സെല്ലിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം അടുത്ത ആഴ്ചയോടെ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *