D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ആലപ്പുഴയിൽ കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണ് 2 വയസുകാരൻ മരിച്ചു
പിന്നീട് നടത്തിയ തിരച്ചിലിനിടയിലാണ് കുട്ടിയെ കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ആലപ്പുഴ ചെങ്ങന്നൂരിൽ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. ജിൻസി-ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി. തോമസാണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലിനിടയിലാണ് കുട്ടിയെ കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *