D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കണ്ണൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു...

കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ പ്ലസ് ടു വിദ്യാർത്ഥിനി അയോന മോൺസൺ (17) അന്തരിച്ചു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അയോന, തിങ്കളാഴ്ച സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷ നടക്കുന്നതിനിടെയാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അയോനയുടെ വിയോഗത്തിന് പിന്നാലെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. പഠനത്തിൽ ഏറെ മിടുക്കിയായിരുന്ന അയോനയ്ക്ക് സ്കൂളിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *