D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
രണ്ടാമൂഴത്തിൽ മോഹൻലാലിന് പകരം ഋഷഭ് ഷെട്ടി?
വിവിധ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യേണ്ടതുകൊണ്ടാണ് ഋഷഭ് ഷെട്ടിയെ ഈ ദൗത്യം ഏൽപ്പിച്ചതെന്ന് എം.ടിയുടെ കുടുംബം വ്യക്തമാക്കിയതായാണ് വിവരം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എം.ടി. വാസുദേവൻ നായരുടെ വിഖ്യാത നോവലായ 'രണ്ടാമൂഴം' ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ ഭീമനായി ഋഷഭ് ഷെട്ടി തന്നെയാകും വേഷമിടുകയെന്നാണ് സൂചന. പാൻ ഇന്ത്യൻ തലത്തിൽ വലിയ താരനിരയോടെ രണ്ട് ഭാഗങ്ങളിലായാണ് സിനിമ ഒരുങ്ങുന്നത്. വിവിധ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യേണ്ടതുകൊണ്ടാണ് ഋഷഭ് ഷെട്ടിയെ ഈ ദൗത്യം ഏൽപ്പിച്ചതെന്ന് എം.ടിയുടെ കുടുംബം വ്യക്തമാക്കിയതായാണ് വിവരം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യം മണിരത്നം ഈ ചിത്രം സംവിധാനം ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും സമയപരിമിതി മൂലം അദ്ദേഹം പിന്മാറുകയായിരുന്നു. തുടർന്ന് മണിരത്നം തന്നെയാണ് ഋഷഭ് ഷെട്ടിയുടെ പേര് എം.ടിയുടെ കുടുംബത്തിന് നിർദ്ദേശിച്ചത്. മുൻപ് ഹരിഹരനും ശ്രീകുമാർ മേനോനും ഈ നോവൽ സിനിമയാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ശ്രീകുമാർ മേനോനുമായുള്ള കരാർ നീണ്ടുപോയതിനെ തുടർന്ന് എം.ടി തന്നെ നിയമപരമായി തിരക്കഥ തിരിച്ചുവാങ്ങി. എം.ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ മുൻകൈയെടുത്താണ് ചിത്രത്തിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. സംവിധായകന്റെ നിർമ്മാണ കമ്പനിയും എം.ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും ചേർന്നാകും ചിത്രം നിർമ്മിക്കുക.

Leave a Reply

Your email address will not be published. Required fields are marked *