D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘അക്രമങ്ങളില്‍ തളരാതെ മലയാളികളുടെ ശബ്ദമായി..; വിവി രാജേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
വികസിത തിരുവനന്തപുരം എന്ന ദർശനം ജനങ്ങൾ ഏറ്റെടുത്തതിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും മോദി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം നഗരസഭയിൽ ബിജെപി നേടിയ ചരിത്രവിജയത്തിൽ കൗൺസിലർമാരെയും പാർട്ടി പ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശം അയച്ചു. പദ്മനാഭസ്വാമിയുടെ മണ്ണായ തിരുവനന്തപുരം, സാമൂഹ്യ പരിഷ്കർത്താക്കളെയും കലാകാരന്മാരെയും വളർത്തിയെടുത്ത സാംസ്കാരിക കേന്ദ്രമാണെന്നും, അത്തരമൊരു നഗരം പാർട്ടിയെ അനുഗ്രഹിച്ചത് സവിശേഷമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. വികസിത തിരുവനന്തപുരം എന്ന ദർശനം ജനങ്ങൾ ഏറ്റെടുത്തതിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും മോദി കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും രാജ്യത്തുണ്ടാകുന്ന നഗരവികസനവും കണ്ടറിഞ്ഞാണ് ജനങ്ങൾ പാർട്ടിയെ വിശ്വസിച്ചതെന്ന് അദ്ദേഹം കുറിച്ചു. ഈ സ്നേഹത്തിനും വിശ്വാസത്തിനും നഗരവാസികളോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. കേരളത്തിലെയും രാജ്യത്തെമ്പാടുമുള്ള ബിജെപി പ്രവർത്തകർക്ക് ഈ നേട്ടം വലിയ ആവേശമാണ് പകരുന്നത്. തിരുവനന്തപുരത്തെ ജനങ്ങളുടെ അനുഗ്രഹത്താൽ സാധ്യമായ ഈ വിജയം സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ചരിത്രപരമായ ഒരു നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി തന്റെ കത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement