D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, പെറ്റിക്കേസ് പോലും ഇല്ല എന്‍റെ പേരില്‍ ’; ശബരിമല വിഷയത്തിൽ ഡി മണി
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉയർന്ന ആരോപണങ്ങൾ തള്ളി ഡിണ്ടിഗല്‍ സ്വദേശി ഡി മണി. തനിക്ക് ഉണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കേരളത്തിൽ ഒരു ബിസിനസും തനിക്കില്ലെന്നും നിരപരാധിയാണെന്നും മണി ആവർത്തിച്ചു. ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിന്ന് പുറത്തുവരുന്ന വലിയ വാർത്തകളിൽ താൻ എങ്ങനെയെത്തിയെന്ന് തനിക്കറിയില്ലെന്നും മണി പറഞ്ഞു. ചെറിയ ബിസിനസ് മാത്രമാണുള്ളത്. എല്ലാ സ്വത്തുക്കളും നിയമ വിധേയമാണെന്നും മണി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായിക്കൊണ്ടായിരുന്നു മണിയുടെ പ്രതികരണം.താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്. തനിക്ക് ഒരു തരത്തിലുള്ള സ്വർണ വ്യവസായവും ഇല്ല. ഒരു ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു ചെറിയ ആളാണ് താൻ എന്നും മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *