D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു
എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ സമാനമായ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിന്റെ പ്രധാന ആവശ്യം.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതിയുടെ കണ്ടെത്തലുകൾ ശരിയല്ലെന്നും തനിക്ക് കേസുമായി ബന്ധമില്ലെന്നും ഹർജിയിൽ പറയുന്നു. എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ സമാനമായ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിന്റെ പ്രധാന ആവശ്യം.

നിലവിൽ മാർട്ടിന് പുറമെ പ്രതികളായ പ്രദീപ്, വടിവാൾ സലീം എന്നിവരും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഈ ഹർജികളിൽ മറുപടി നൽകാൻ പ്രോസിക്യൂഷന് നാലാഴ്ചത്തെ സമയം കോടതി അനുവദിച്ചു.

അതേസമയം, കേസിലെ പ്രതികളുടെ ശിക്ഷ 20 വർഷത്തിൽ നിന്ന് ജീവപര്യന്തമായി വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതി നടപടിക്കെതിരെയും പ്രോസിക്യൂഷൻ അപ്പീൽ നൽകും. കോടതിയിൽ പ്രതികളുടെ ഹർജികൾ ഫയൽ ചെയ്തതോടെ വരും ദിവസങ്ങളിൽ കേസിൽ നിർണ്ണായകമായ വാദപ്രതിവാദങ്ങൾ നടക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *