D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
റിച്ച്മണ്ടിൽ സ്നേഹത്തിന്റെ ക്രിസ്മസ് സന്ധ്യയൊരുക്കി ‘ഗ്രാമം’
​​ഗ്രാമം പ്രസിഡന്റ് എലിസബത്ത് പ്രിയ ജോർജ്ജ് ആഘോഷത്തിൽ പങ്കുചേരാനായി എത്തിയ കുടുംബങ്ങളുമായി സംസ്കാരവും പൈതൃകവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ​

ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസിന്റെ (ഗ്രാമം) ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. റിച്ച്മണ്ടിലെ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന ആഘോഷം നാടിന്റെ തനിമ വിളിച്ചോതുന്നതായിരുന്നു. പരമ്പരാഗതമായ രീതിയിൽ ഒരുക്കിയ ക്രിസ്മസ് പാപ്പയുടെ വരവും കരോൾ ഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പ്രായഭേദമന്യേ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന്റെ പ്രധാന ആകർഷണമായി. മാർ​ഗം കളി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. മലയാളി തനിമയുള്ള ക്രിസ്മസ് വിരുന്നും പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.

അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വിശിഷ്ടാതിഥികൾ ക്രിസ്മസ് സന്ദേശം കൈമാറി. ​​ഗ്രാമം പ്രസിഡന്റ് എലിസബത്ത് പ്രിയ ജോർജ്ജ് ആഘോഷത്തിൽ പങ്കുചേരാനായി എത്തിയ കുടുംബങ്ങളുമായി സംസ്കാരവും പൈതൃകവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ​

ഗ്രാമം സെക്രട്ടറി സജിത്ത് നാരായണൻ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബങ്ങൾക്ക് ആശംസകൾ അറിയിച്ചു. കൂടാതെ കമ്മിറ്റിയിലെ മറ്റു അം​ഗങ്ങളായ അരുൺകുമാർ ( ട്രഷറർ), നിതിൻ ബെഞ്ചമിൻ( ഡയറക്ടർ), മിനി ജോസഫ്( വൈസ് പ്രസിഡന്റ്) ജോഷി ദേവസി ( ജോയിന്റ് ട്രഷറർ),

ജിസ്ന ജേക്കബ്, റോഷൻ ചക്കാലയിൽ, ശങ്കർ ഗണേശൻ, അനൂപ് ചന്ദ്രൻ, ജെമി എബ്രഹാം, ശ്യാം കൃഷ്ണകുമാർ, റോന എബ്രഹാം എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഏവരും ഒരേ മനസ്സോടെ പങ്കെടുത്ത ഈ ക്രിസ്മസ് സംഗമം റിച്ച്മണ്ടിലെ മലയാളി സമൂഹത്തിന് ഊഷ്മളമായ ഒരോർമ്മയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *