ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ് (ഗ്രാമം) സംഘടിപ്പിച്ച ഗ്രാമോത്സവം 2026 അതിമനോഹരമായി അരങ്ങേറി. വിർജീനിയയിലെ റിച്ച്മണ്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. മലയാളി സമൂഹത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതിയ സംഗമം 2026 ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പ്രസിഡന്റിന്റെ സ്വാഗത പ്രസംഗത്തോടെയും ഭദ്രദീപം കൊളുത്തിയും ആണ് പരിപാടികൾക്ക് തുടക്കമായത്. തന്റെ പ്രസംഗത്തിൽ കമ്മ്യൂണിറ്റി അംഗങ്ങളുടെ സഹകരണത്തിനും സ്പോൺസർമാരുടെ പിന്തുണയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. അതിനുപുറമെ നിലവിലെ അംഗങ്ങളെ ആദരിക്കാനും പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്താനുമുള്ള വേദിയായി ഗ്രാമോത്സവം മാറി.
ഗ്രാമം പ്രസിഡന്റ് എലിസബത്ത് പ്രിയ ജോർജ്ജ് ആഘോഷത്തിൽ പങ്കുചേരാനായി എത്തിയ കുടുംബങ്ങളുമായി സംസ്കാരവും പൈതൃകവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
മുഖ്യാതിഥികളായിയെത്തിയ വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും 'ഗ്രാമം' ഭാരവാഹികളും മറ്റു വിശിഷ്ട വ്യക്തികളും ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു