D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാർ വിലക്കുകയും ഇതിന്റെ പേരിൽ കുട്ടിയെ വഴക്കുപറയുകയും ചെയ്തിരുന്നു.

മലപ്പുറം മേലങ്ങാടിയിൽ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മേലങ്ങാടി മണ്ണാറിൽ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാർ വിലക്കുകയും ഇതിന്റെ പേരിൽ കുട്ടിയെ വഴക്കുപറയുകയും ചെയ്തിരുന്നു.

ഇതിൽ മനംനൊന്ത് മുറിക്കുള്ളിൽ കയറി വാതിലടച്ച പെൺകുട്ടി, തൊട്ടിൽ കെട്ടുന്ന ഹുക്കിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *