D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണു; വാഹനങ്ങൾ കുടുങ്ങി

കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നു വീണു. ഒരു സ്കൂൾ ബസ് അടക്കം നാല് വാഹനങ്ങൾക്ക് അപകടത്തിൽപ്പെട്ടു. ദേശീയപാതയോട് ചേർന്ന സർവീസ് റോഡും അപകടത്തിൽ ഇടിഞ്ഞുതാണു. കുട്ടികളടക്കമുണ്ടായിരുന്ന വാഹനത്തിൽ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചതിനാൽ ആർക്കും പരിക്കുകളില്ല.

സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് തുടരുകയാണ്. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്. വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്. റോഡ് ഉയരത്തിൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ശാസ്ത്രീയ പഠനങ്ങൾ നടത്തിയാണ് നിർമ്മാണങ്ങൾ ആരംഭിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നതെങ്കിലും, ഇത്തരത്തിലുള്ള വലിയ അപകടം എങ്ങനെ ഉണ്ടായി എന്ന ആശങ്ക നിലനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *