കൊച്ചി: ലൈംഗിക പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചില്ല. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ഹർജിയിലും വിധി പറഞ്ഞ കോടതി, അറസ്റ്റിന് തടസ്സമില്ലെന്നും വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനിടയിൽ, തുടർച്ചയായുള്ള ആരോപണങ്ങളുടെയും കേസുകളുടെയും പശ്ചാത്തലത്തിൽ രാഹുലിനെ പുറത്താക്കാൻ കെ.പി.സി.സി. ഹൈക്കമാൻഡിനോട് ശുപാർശ ചെയ്തിട്ടുണ്ട്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുലിനെ പുറത്താക്കി.
അതേസമയം, 23-കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രാഹുലിനെതിരെ ക്രൈംബ്രാഞ്ച് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന് ഇ-മെയിൽ വഴിയാണ് അതിജീവിത പരാതി നൽകിയത്. ഇത് പോലീസിന് കൈമാറുകയായിരുന്നു. കേസിൽ പരാതി സ്വീകരിച്ചതായും ഇ-മെയിൽ മുഖേന ക്രൈംബ്രാഞ്ച് പരാതി സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. നിലവിൽ രണ്ട് ലൈംഗിക പീഡന പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ളത്. ഇതിൽ ആദ്യ പരാതിയിലെ മുൻകൂർ ജാമ്യമാണ് കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.



