ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് നൽകുന്ന അന്നദാന മെനുവിൽ മാറ്റം. ഇനി മുതൽ കേരളീയ സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. പപ്പടവും പായസവുമടക്കമുള്ള സദ്യയായിരിക്കും തീർത്ഥാടകർക്ക് വിളമ്പുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ഭക്തരുടെ പണമായതുകൊണ്ട് അവർക്ക് നല്ല ഭക്ഷണം നൽകണം. നാളെയോ മറ്റന്നാളോ പുതിയ ഭക്ഷണ മെനു നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.
അതേസമയം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമായതായി വ്യക്താമാക്കി. ശബരിമലയിലെ കാര്യങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. പോലീസും ദേവസ്വവുമായുള്ള ഏകീകരണം മെച്ചപ്പെടുത്തിയതായും എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് നൽകാൻ തീരുമാനിച്ചു,അരവണയ്ക്ക് ആവശ്യമായ സ്റ്റോക്ക് ഉണ്ട്, ഒന്നിലും ആശങ്കപ്പെടേണ്ടതില്ല. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്താൻ 10 ലക്ഷം രൂപ അഡ്വാൻസ് നൽകിതായും റിപ്പോർട്ട്.



