D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ ജീവനൊടുക്കി

മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് കണ്ടനകത്ത് ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) യാണ് സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് (ബുധനാഴ്ച, നവംബർ 12, 2025) രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അനിതാകുമാരി വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

മകൻ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം. വിവരമറിഞ്ഞ് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ദീർഘകാലമായി ഭിന്നശേഷിക്കാരിയായ മകളെ പരിചരിക്കുന്നതിലെ മാനസിക സമ്മർദ്ദമാണ് ഈ കടുംകൈക്ക് പിന്നിലെന്നാണ് സൂചന. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *