കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇയാളെ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് മാറ്റും. നാളെ വീഡിയോ കോൺഫറൻസ് വഴി വീണ്ടും കോടതിയിൽ ഹാജരാക്കും. നവംബർ മൂന്നിന് കട്ടിളപ്പാളി കേസിൽ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് കോടതിയിൽ ഹാജരാക്കും. ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്.ഐ.ടി. അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്.ഐ.ടി. അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം, അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019-ലെയും 2025-ലെയും ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിക്കുകയും ഈ കാലയളവിലെ മിനിറ്റ്സ് രേഖകൾ വിശദമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ, പ്രതി മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. മുരാരി ബാബുവിനെ ശബരിമലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും ആലോചനയുണ്ട്.



