D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമീബിക് മസ്തിഷ്ക്ക ജ്വരം കേരളത്തിൽ മാത്രം! തമിഴ്നാട്ടിലോ കർണാടകയിലോ ഇല്ല, കാരണം വ്യക്തമാക്കി ഡോ. ഹാരിസ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക്ക ജ്വരം കേരളത്തിൽ മാത്രം പടരുന്നതിന്റെ കാരണം വ്യക്തമാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മുൻ മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ഏകദേശം 140 പേരെ അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ചുകഴിഞ്ഞു.

കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല, മാലിന്യം വലിച്ചെറിയൽ തന്നെ പ്രധാന കാരണമെന്ന് ഡോ ഹാരിസ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം

അമീബിക് മസ്തിഷ്ക്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ. കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *