ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ദേവന് നേദിക്കുന്നതിനു മുമ്പ് മന്ത്രിക്ക് നൽകിയത് ആചാരലംഘനം ആണെന്ന് തന്ത്രിയുടെ കത്ത്. വള്ളസദ്യ വിവാദത്തിൽ ബോർഡിനാണ് തന്ത്രി പ്രതികരണം നൽകിയത്. പരിഹാരക്രിയ ചെയ്യണമെന്നും തന്ത്രി കത്തിൽ നിർദ്ദേശിച്ചു. ദേവന് നേദിക്കുന്നതിമു മുമ്പായി, മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണെന്നാണ് തന്ത്രി ദേവസ്വം ബോർഡിന് നൽകിയ കത്തിൽ പരാമർശിക്കുന്നത്.
കഴിഞ്ഞ അഷ്ടമിരോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണമെന്ന് കത്തിൽ തന്ത്രി കർശനമായി നിർദ്ദേശിച്ചു.. കൂടാതെ പള്ളിയോടെ സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയിൽ എണ്ണപ്പണം സമർപ്പിക്കണമെന്നും ചടങ്ങുകൾ ആവർത്തിക്കണമെന്നും നിർദ്ദേശമുണ്ട്. ആചാരലംഘനം നടന്നിട്ടില്ലെന്ന് മുൻപ് പള്ളിയോട സേവാസംഘങ്ങൾ വാദിച്ചിരുന്നു. എന്നാൽ തന്ത്രി തന്നെ ലംഘനം സ്ഥിരീകരിച്ചതോടെ പള്ളിയോട സേവാസംഘം വെട്ടിലായി. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്ന് എല്ലാവരും ചേർന്ന് സത്യം ചെയ്യണമെന്നും തന്തയുടെ കത്തിൽ പരാമർശിക്കുന്നു.



