D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ട്രംപും ഇറാനും തമ്മിലുള്ള തർക്കത്തിൽ ആഗോള എണ്ണവില കുതിച്ചുയരുന്നു
ട്രംപും ഇറാനും തമ്മിലുള്ള തർക്കം മുറുകുന്നതോടെ ആഗോള വിപണിയിൽ എണ്ണയുടെ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുന്നു. ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും അമേരിക്കൻ ഉപരോധവും കാരണമാണ് അന്താരാഷ്ട്രതലത്തിൽ ക്രൂഡ് യിലിന്റെ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുന്നത്.

ഇറാൻ്റെ ഡ്രോൺ-മൈൻ ഭീഷണികൾ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയതോടെ അമേരിക്കയിൽ ഇന്ധനവില കുതിച്ചുയർന്നു. റഷ്യ-യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് എണ്ണവില ഇത്രയധികം ഉയരുന്നത്. ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും ഉപേക്ഷിക്കാതെ യാതൊരു ഒത്തുതീർപ്പിനും ഇല്ലെന്ന കർക്കശമായ നിലപാടിലാണ് ഇപ്പോഴും അമേരിക്ക. ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് ബ്രാൻഡ് ക്രൂഡോയിൽ വില 126 ഡോളർ വരെ ഉയർന്നു. ഉപരോധത്തിലൂടെ ഇറാനെ വരുതിയിൽ ആക്കാം എന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോഴും അമേരിക്ക.

അതേസമയം ഹോർമൂസ് കടലിടുക്ക് തടസ്സപ്പെടുത്തി ലോക സമ്പദ് വ്യവസ്ഥയെ തന്നെ സമ്മർദ്ദത്തിൽ ആക്കാനുള്ള ശ്രമമാണ് ഇറാനിന്റെത്. കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനെ കുറിച്ച് ആദ്യം ചർച്ച ചെയ്യാമെന്ന് ഇറാൻ നിർദ്ദേശം മുന്നോട്ടു വെച്ചെങ്കിലും ആണവ വിഷയത്തിൽ വ്യക്തമായ തീരുമാനമില്ലാതെ ചർച്ചയ്ക്കില്ലെന്നാണ് ട്രംപിന്റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *