D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തരൂർ വീണ്ടും ഇടഞ്ഞു! സ്ഥാനാർത്ഥി ചർച്ചയിൽ അടക്കം എം പിയെന്ന പരിഗണന പോലും ലഭിച്ചില്ലെന്ന് പ്രതികരണം
തന്റെ മണ്ഡലത്തിലെ കാര്യങ്ങൾ പോലും തന്നെ അറിയിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് പ്രതിഷേധം അറിയിച്ചു....

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കടുത്ത അതൃപ്തിയുമായി ശശി തരൂർ എംപി. സ്ഥാനാർത്ഥി ചർച്ചകളിൽ തന്നെ പൂർണ്ണമായും അവഗണിച്ചുവെന്നും ലോക്സഭാ എംപി എന്ന പരിഗണന പോലും നൽകുന്നില്ലെന്നുമാണ് തരൂരിന്റെ പരാതി. തന്റെ മണ്ഡലത്തിലെ കാര്യങ്ങൾ പോലും തന്നെ അറിയിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് പ്രതിഷേധം അറിയിച്ചു.

തിരുവനന്തപുരം സീറ്റ് സിഎംപിക്ക് കൈമാറുന്നതടക്കമുള്ള നീക്കങ്ങളിൽ അതൃപ്തിയുള്ള തരൂർ ക്യാമ്പ്, പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. തലസ്ഥാനത്ത് തരൂരിനുള്ള സ്വാധീനം കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പിന്മാറ്റം പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം, കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യവുമായി ഉറച്ചുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പാർട്ടിയിൽ തുടരുകയാണ്. സുധാകരൻ ചർച്ചകൾക്കായി ഡൽഹിക്ക് പോകുമെന്നും സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *