D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇനി കേരളം’ സംസ്ഥാനത്തിന്റെ പേര് മാറ്റാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്ന കാലം മുതലുള്ള മലയാളി സമൂഹത്തിന്റെ ദീർഘകാല ആവശ്യത്തിനാണ്

സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്നും 'കേരളം' എന്നാക്കി മാറ്റാനുള്ള ചരിത്രപരമായ തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പുതിയ ഓഫീസ് മന്ദിരമായ 'സേവാ തീർത്ഥി'ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്ന കാലം മുതലുള്ള മലയാളി സമൂഹത്തിന്റെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2024 ജൂൺ 24-ന് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ തുടർനടപടിയായി 'രാഷ്ട്രപതി കേരള (പേര് മാറ്റ) ബിൽ, 2026' ഉടൻ തന്നെ സംസ്ഥാന നിയമസഭയുടെ പരിഗണനയ്ക്ക് അയക്കും. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും 'കേരളം' എന്ന് ഏകീകരിക്കുന്നതിലൂടെ വലിയൊരു ഭരണഘടനാപരമായ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. പേര് മാറ്റത്തിന് പുറമെ, റെയിൽവേ വികസന മേഖലയിൽ മൂന്ന് പ്രധാന പദ്ധതികൾക്കും കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ജബൽപൂർ – ഗോന്തിയ, ചാന്ദിൽ – ഗംഹരിയ, പുനരാഖ് – കിയുൾ എന്നീ റെയിൽവേ ലൈനുകളുടെ നിർമ്മാണത്തിനാണ് അംഗീകാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *