D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വേളി ബീച്ചിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
യുവതിയുടെ കൈകൾ കെട്ടിയ നിലയിൽ കണ്ടെത്തിയതിനാൽ ഇത് കൊലപാതകമാണോ എന്ന കാര്യത്തിൽ പോലീസ് ഗൗരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം കടലിൽ തള്ളിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്

തിരുവനന്തപുരം വേളിയിൽ കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ മധ്യവയസ്കയുടെ മൃതദേഹം കടലിൽ കണ്ടെത്തി. ഏകദേശം 40-നും 50-നും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ വേളി പള്ളിക്ക് സമീപം കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് പോലീസിനെ വിവരം അറിയിച്ചത്.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവതിയുടെ കൈകൾ കെട്ടിയ നിലയിൽ കണ്ടെത്തിയതിനാൽ ഇത് കൊലപാതകമാണോ എന്ന കാര്യത്തിൽ പോലീസ് ഗൗരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം കടലിൽ തള്ളിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. നിലവിൽ കാണാതായവരെ കേന്ദ്രീകരിച്ചും തുമ്പ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *