D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇറാൻ ലക്ഷ്യമിട്ട് അമേരിക്ക: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു
പശ്ചിമേഷ്യന്‍ തീരത്ത് സൈനിക സന്നാഹം ശക്തിപ്പെടുത്തിയ അമേരിക്ക, ഇറാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ സൈനികതാവളം ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്.

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളിക്കളയാതെ അമേരിക്ക മുന്നോട്ട് പോകുന്നതായും ഈ ആഴ്ച അവസാനത്തോടെ ആക്രമണം ഉണ്ടായേക്കുമെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമേഷ്യന്‍ തീരത്ത് സൈനിക സന്നാഹം ശക്തിപ്പെടുത്തിയ അമേരിക്ക, ഇറാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ സൈനികതാവളം ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്.

എന്നാല്‍ അമേരിക്കയുടെ ഈ നീക്കം തീക്കളിയാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നല്‍കി. ജനീവയില്‍ അമേരിക്കയും ഇറാനും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ നടന്നതിന് പിന്നാലെയാണ് ലാവ്റോവിന്റെ ഈ ഇടപെടല്‍. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ മുമ്പ് നടന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ബാധിച്ചുവെന്നും, അത് വലിയൊരു ആണവ ദുരന്തത്തിന് വഴിവെക്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ പല വിഷയങ്ങളിലും കടുത്ത ഭിന്നിപ്പിലാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി 28ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇറാന്‍ വിഷയത്തില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *