D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ടെക്സസിൽ മദ്യപിച്ച് ശസ്ത്രക്രിയ നടത്തിയ ദന്തഡോക്ടർ പിടിയിൽ
ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് 36 വയസ്സുകാരിയായ കെല്ലി ബക്ക് പിടിയിലായത്.

നോർത്ത് ടെക്സസിലെ ഷെർമാനിൽ മദ്യപിച്ച് രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് 36 വയസ്സുകാരിയായ കെല്ലി ബക്ക് പിടിയിലായത്. രാവിലെ മുതൽ നിരവധി രോഗികളെ ഇവർ ചികിത്സിച്ചിരുന്നു.

ഡോക്ടറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹപ്രവർത്തകർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ ലഹരിയിലാണെന്ന് ബോധ്യപ്പെട്ടത്. ഒരു സ്റ്റാഫിംഗ് ഏജൻസി വഴി താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ഈ ക്ലിനിക്കിൽ ജോലിക്ക് എത്തിയതായിരുന്നു കെല്ലി. മദ്യപിച്ച് ശസ്ത്രക്രിയ നടത്തുന്നത് 'സ്റ്റേറ്റ് ജയിൽ ഫെലണി' എന്ന ഗുരുതര കുറ്റകൃത്യമായതിനാൽ ഇവരെ നിലവിൽ ഗ്രേയ്സൺ കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തിൽ രക്തസാമ്പിളുകൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *