D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ സുഹൃത്തും ജീവനൊടുക്കിയ നിലയിൽ
ഏറെക്കാലമായി ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ചിന്നു ആൺസുഹൃത്തിനൊപ്പമായിരുന്നു താമസം. സുഹൃത്ത് ജോലിക്ക് പോയ സമയത്ത് ചിന്നുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന്....

പ്രശസ്ത ഇൻസ്റ്റാഗ്രാം വ്ലോഗർ ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ കാസർകോട് മന്നിപ്പാടി സ്വദേശി സന്ദേശിനെ (29) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിന്നുവിന്റെ മരണശേഷം സന്ദേശ് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ മാസം ഒമ്പതാം തീയതിയാണ് കാസർകോട് അഡൂർ സ്വദേശിനിയായ ചിന്നു പാപ്പുവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ചിന്നു ആൺസുഹൃത്തിനൊപ്പമായിരുന്നു താമസം. സുഹൃത്ത് ജോലിക്ക് പോയ സമയത്ത് ചിന്നുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കാസർകോടിന്റെ തനത് ഭാഷാശൈലിയിലുള്ള വീഡിയോകളിലൂടെ ഇസ്‌റ്റാഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയെടുത്ത ചിന്നു, പാചക-യാത്രാ വ്ലോഗുകളിലൂടെയാണ് ശ്രദ്ധേയയായത്. ചിന്നുവിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സുഹൃത്തിന്റെ മരണവാർത്തയും പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *