D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കലിഫോർണിയ സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണുന്നില്ല
യുവാവിനെ കണ്ടെത്താനായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കുടുംബവുമായും പ്രാദേശിക അധികാരികളുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് എംബസി അറിയിച്ചു.

കലിഫോർണിയ സർവകലാശാലയിലെ (യുസി ബെർക്കിലി) ഇന്ത്യൻ വിദ്യാർഥിയായ സാകേത് ശ്രീനിവാസയ്യയെ (22) ഈ മാസം ഒൻപതാം തീയതി മുതൽ കാണാതായി. ബെർക്കിലി കുന്നുകളിലെ അൻസ തടാകത്തിന് സമീപമാണ് കർണാടക സ്വദേശിയായ സാകേതിനെ അവസാനമായി കണ്ടത്. യുവാവിനെ കണ്ടെത്താനായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കുടുംബവുമായും പ്രാദേശിക അധികാരികളുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് എംബസി അറിയിച്ചു.

2025-ൽ ഐഐടി മദ്രാസിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ സാകേത്, നിലവിൽ യുസി ബെർക്കിലിയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എൻജിനീയറിങ്ങിൽ ഉപരിപഠനം നടത്തിവരികയായിരുന്നു. സാകേതിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement