D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കി യാത്രയാക്കും’; മുഖ്യമന്ത്രി
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ മാറിയപ്പോൾ, ആ അപൂർവ്വ ദൗത്യത്തിന്റെ വിജയത്തിനായി കേരളക്കര ഒന്നാകെ കൈകോർത്തുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സ്വന്തം കുഞ്ഞിന്റെ വേർപാടിനിടയിലും അവയവദാനത്തിന് തയ്യാറായ ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കളുടെ തീരുമാനം അതീവ മഹത്തരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ മാറിയപ്പോൾ, ആ അപൂർവ്വ ദൗത്യത്തിന്റെ വിജയത്തിനായി കേരളക്കര ഒന്നാകെ കൈകോർത്തുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ആലിനെ നാട് ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ വലിയ ഉദ്യമത്തിന് സന്നദ്ധരായ മാതാപിതാക്കൾക്കും, പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകർ, പോലീസ്, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *