D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവതി ജീവനൊടുക്കി

ആലപ്പുഴ: ലഹരിമരുന്ന് കേസിൽ പ്രതിയായി ജാമ്യത്തിൽ കഴിയുകയായിരുന്ന യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സത്യമോൾ (46) ആണ് ജീവനൊടുക്കിയത്.

നാല് മാസം മുൻപ് കാറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ പോലീസിന്റെ പിടിയിലായ ഇവർ മാസങ്ങളോളം ജയിലിലായിരുന്നു. അടുത്തിടെയാണ് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിനെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണോ അതോ മറ്റ് കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *