D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഏഴരക്കോടി രൂപ ചിലവിൽ സമസ്തയ്ക്ക് പള്ളി നിർമ്മിച്ചു നൽകും; എം.എ യൂസഫലി
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. ഈ ചടങ്ങിൽ സമസ്തയ്ക്കായി ഏഴരക്കോടി രൂപ ചെലവിൽ ഒരു പള്ളി നിർമ്മിച്ചു നൽകുമെന്നും, യുഎഇ ഭരണകൂടവുമായി ചർച്ച ചെയ്ത് സമസ്തയുടെ വൻകിട പദ്ധതികൾക്ക് ....

സമസ്തയുടെ ഏത് ആവശ്യങ്ങൾക്കും താൻ ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ചു. സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. ഈ ചടങ്ങിൽ സമസ്തയ്ക്കായി ഏഴരക്കോടി രൂപ ചെലവിൽ ഒരു പള്ളി നിർമ്മിച്ചു നൽകുമെന്നും, യുഎഇ ഭരണകൂടവുമായി ചർച്ച ചെയ്ത് സമസ്തയുടെ വൻകിട പദ്ധതികൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. പണ്ഡിതന്മാരുമായും സമസ്തയുമായും തന്റെ കുടുംബത്തിനുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.

വർഗീയതയ്‌ക്കെതിരായ സമസ്തയുടെ ധീരമായ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പ്രശംസിച്ചു. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി റെക്ടർ ഡോ. സലാമ ജുമുഅ ദാവൂദ് സമ്മേളനം ഉദ്ഘാടനം ചെയ്തപ്പോൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *